ദേശീയ ഗ്രാമീണ ആരോഗ്യ ദൌത്യത്തിന്റെയും സംസ്ഥാന ആരോഗ്യവകുപ്പ് , തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെയുംസംയുക്താഭിമുക്യത്തില്
നടക്കുന്ന പോഷകാഹാര ദിനശാക്തീകരണ പരിപാടി മെയ് 27നു
കീഴാറ്റൂര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ വെച്ച് ശ്രീ. മഞ്ഞളാംകുഴി അലി (ബഹു. നഗരവികസന, ന്യുനപക്ഷക്ഷേമ വകുപ്പ് മന്ത്രി) ഉദ്ഘാടനം ചെയ്തു. അഡ്വ. ശ്രീ. എം. ഉമ്മര്‍ ( ബഹു. എം. എല്‍ . എ ) അദ്ധ്യക്ഷത വഹിച്ചു
ശ്രീമതി. ഡോ. കെ . സക്കീന (ബഹു. ജില്ല മെഡിക്കല്‍ ഓഫീസര്‍ ) ശ്രീ. ഡോ.
അസ്ലം ഫാറൂക്ക് (ബഹു. ജില്ല പ്രോഗ്രാം മാനേജര്‍ , (എന്‍ ആര് എച്ച് എം )
എന്നിവര്‍ സന്നിഹിതരായിരുന്നു
പരിപാടിയുടെ ഭാഗമായി ഏകദിന ശില്പശാലയും , നാടന്‍ ഭക്ഷ്യ വസ്തുക്കളുടെ പ്രദര്‍ശനവും നാട്ടില്‍ ലഭ്യമായ ഭക്ഷ്യ വസ്തുക്കള്‍ പഴവര്‍ഗ്ഗങ്ങള്‍ എന്നിവ പോഷകമൂല്യം നഷ്ടപെടാത്ത രീതിയില്‍ പാചകം ചെയ്യുന്ന രീതികളും വിവരിക്കുന്ന ചര്‍ച്ച ക്ലാസ്സുകളും സംവാദങ്ങളും നടന്നു
0 comments: